താമരശേരി: സിപിഎമ്മിന്റെ സൈബറിടത്തില്‍ മുന്‍നിര സാന്നിധ്യമായിരുന്ന ലോ കോളജ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി അബു അരീക്കോടിനെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് അബു. അരീക്കോട് പൂങ്കുടി നെല്ലിക്കുന്ന് വീട്ടില്‍ അബ്ദുള്‍ കരീം- വഹബി ദമ്പതികളുടെ മകനാണ്.
അബു അരീക്കോട് എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകള്‍ അബു പങ്കുവെച്ചിട്ടുണ്ട്. മൂന്നുദിവസം മുമ്പാണ് അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത്. അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്, കെ.ടി.ജലീല്‍ അടക്കം നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.